prasad
പ്രസാദ്

നെടുമ്പാശേരി: വാഹന പരിശോധനക്കിടെ വടിവാളുമായി അത്താണി വാഴവച്ചുപറമ്പിൽ പ്രസാദ് (29), കോടശേരി പരിയാരം കോട്ടാറ്റി വീട്ടിൽ അനീഷ് (28) എന്നിവരെ നെടുമ്പാശേരി പൊലീസ് പിടികൂടി.

അത്താണി വി.ഐ.പി റോഡിൽ കഴിഞ്ഞ ദിവസം പുലർച്ചെ പ്രത്യേക സംഘം രാത്രികാല പരിശോധന നടത്തുമ്പോഴാണ് പ്രതികൾ പിടിയിലായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രസാദ് കൊലപാതക ശ്രമമടക്കം 12 കേസുകളിലെ പ്രതിയും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽപ്പെട്ടയാളുമാണ്. എസ്.എച്ച്.ഒ പി.എം.ബൈജു, എസ്.ഐമാരായ വി.എസ്. പ്രസാദ്കുമാർ, ജോസ് എ.എസ്.ഐ ബൈജു കുര്യൻ എസ്.സി.പി.ഒമാരായ എൻ.ജി. ജിസ്‌മോൻ, ഷാക്കിർ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.