വൈപ്പിൻ : സഹകരണവകുപ്പ് ഭരണത്തിലുള്ള കർത്തേടം സർവ്വീസ് സഹകരണ ബാങ്കിനെതിരെ നാളെ കോൺഗ്രസ് - സി.പി.ഐ നേതൃത്വത്തിലുള്ള സഹകരണസംരക്ഷണ മുന്നണി ധർണ്ണ നടത്തും. കോൺഗ്രസ്-സി.പി.ഐ.സഖ്യം ഭരണത്തിലിരുന്ന ബാങ്ക് ഡയറക്ടർബോഡിനെ ആറുമാസം മുമ്പാണ് സഹകരണവകുപ്പ് പിരിച്ച് വിട്ട് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്. ബാങ്ക് ക്ലർക്കായിരുന്നയാളെ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിച്ചത്,​ തുടർന്ന് സെക്രട്ടറിയായി നിയമിച്ചത്,​ സാമ്പത്തിക തിരിമറി, വായ്പാതുക കുറച്ചത് തുടങ്ങിയവ ആരോപിച്ചാണ് പഴയ ഭരണമുന്നണി ധർണ്ണ നടത്തുവാൻ തീരുമാനിച്ചത്. നാളെ രാവിലെ 10ന് ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ ഹൈബി ഈഡൻ എം.പി. ധർണ്ണ ഉദ്ഘാടനം ചെയ്യും.