തൃപ്പൂണിത്തുറ: നഗരസഭയിലെ വിവിധ പാതയോരങ്ങളിൽ സ്വകാര്യ കേബിൾ കമ്പനികൾ സ്ഥാപിച്ചിട്ടുള്ള പോസ്റ്റുകളിലൂടെയും വൈദ്യുത പോസ്റ്റുകളിലൂടെയും വലിച്ചിട്ടുള്ള കേബിളുകൾ അശ്രദ്ധമായി കൈകാര്യം ചെയ്തിതിട്ടുള്ളതിനാൽ അഴിഞ്ഞ് കിടക്കുന്ന കേബിളുകളിൽ കുടുങ്ങി ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകടം സംഭവിക്കുന്നത് കൊണ്ട് മൂന്ന് ദിവസത്തിനകം കേബിൾ ഓപ്പറേറ്റർമാർ ഇത്തരം കേബിളുകൾ നീക്കം ചെയ്യണം. അപകടരഹിതമാക്കിയില്ലെങ്കിൽ നഗരസഭ നേരിട്ട് നീക്കം ചെയ്ത് ചെലവായ തുക ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുന്നതാണെന്നും മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.