കോതമംഗലം : ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യു.പി വിഭാഗം, വനിതാവിഭാഗം വായനാ മത്സരങ്ങളുടെ കോതമംഗലം താലൂക്കുതലം ഇന്ന് നടക്കും. കോതമംഗലം ടൗൺ യു.പി.എസിൽ രാവിലെ 10ന് മത്സരങ്ങൾ ആരംഭിക്കും. ലൈബ്രറികളിൽനിന്ന് മത്സരിച്ച് ഒന്നും രണ്ടുംസ്ഥാനം നേടിയവർക്ക് പങ്കെടുക്കാം.