ഫോർട്ടുകൊച്ചി: അദാലത്ത് മാറ്റിവച്ച അറിയിപ്പ് നൽകാതത്തിനെ തുടർന്ന് നൂറുകണക്കിനാളുകൾ ആർ.ഡി.ഒ ഓഫീസിലെത്തി നിരാശരായി മടങ്ങി. ഇന്നലെ നടത്തേണ്ട മുൻ തിരുമാന പ്രകാരമുള്ള ഫയൽ തീർപ്പാക്കാൽ മാർച്ച് മാസത്തേക്ക് മാറ്റിയെങ്കിലും വ്യക്തമായ അറിയിപ്പ് നൽകാതിരുന്നതാണ് വിനയായത്. ഭൂമി തരം തിരിക്കലടക്കം 30 000 ത്തിലെറെ ഫയലുകളാണ് റവന്യൂ ഫോർട്ടുകൊച്ചിയിലെ റവന്യൂ ഡിവിഷണൽ ഓഫീസിൽ കെട്ടിക്കിടക്കുന്നത്. മെല്ലെ പോക്ക് ,കൂട്ട സ്ഥലംമാറ്റം ,ഫയൽ വിവാദം,മത്സ്യതൊഴിലാളിയുടെ ആത്മഹത്യ തുടങ്ങിയവയിലൂടെ ഫയൽ തീർപ്പാക്കൽ പ്രതിസന്ധിയിലായതോടെയാണ് രണ്ടാം ഘട്ട അദാലത്ത് നടത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇത് ജനങ്ങളെ അറിയിക്കുകയും ചെയ്തു. തുടർന്ന് സാങ്കേതിക പ്രശ്നങ്ങൾ മൂലം അദാലത്ത് മാറ്റിവെയ്ക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്.ഇത് അപേക്ഷകരിലെത്തിക്കാൻ അധികൃതർക്കായില്ല. നൂറോളം പേരാണ് ഇന്നലെ അദാലത്തിലെത്തിയത്.