മരട്: ടി.കെ. ഷൺമാതുരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 14-ാമത് ടി.കെ.എസ് അനുസ്മരണ സമ്മേളനം 27ന് വൈകിട്ട് 5ന് മരട് ചൂരക്കാട് വാസു നഗറിൽ (രാജീവ് ഗാന്ധി ലെയിൻ) നടക്കും. മരട് നഗരസഭയിലെ എല്ലാ ആശാ വർക്കർമാരെയും യോഗത്തിൽ ആദരിക്കും. എസ്.എസ്.എൽ.സിക്ക് എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ഹരിതകർമ്മ സേനാംഗങ്ങൾക്ക് പാരിതോഷികവും നൽകും. ടി.കെ.എസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.എസ്. ലെനിൻ അദ്ധ്യക്ഷത വഹിക്കും. ഹൈക്കോടതി മുൻ രജിസ്ട്രാർ കെ.ആർ. ജയപ്രകാശ് നാരായണൻ, മുൻ കൗൺസിലർ എം.വി. ഉല്ലാസ്, ട്രസ്റ്റ് സെക്രട്ടറി എൻ.വി. ബാലകൃഷ്ണൻ, കൗൺസിലർമാരായ ഉഷ സഹദേവൻ, ജിജി പ്രേമൻ, ട്രസ്റ്റ് ട്രഷറർ കെ.കെ. രാജേന്ദ്രൻ എന്നിവർ സംസാരിക്കും.