df

കൊച്ചി: ലിസി ആശുപത്രിയിൽ നവീകരിച്ച റേഡിയോളജി വിഭാഗവും ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗവും കോർപ്പറേഷൻ മേയർ അഡ്വ. എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. അത്യാധുനിക ടി.എം.ആർ.ഐ മെഷീൻ എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ ആശീർവദിച്ചു. ഡയറക്ടർ ഫാ.പോൾ കരേടൻ, ജോ.ഡയറക്ടർ റോജൻ നങ്ങേലിമാലിൽ, അസി.ഡയറക്ടർ ഫാ.ഷനു മൂഞ്ഞേലി, ഫാ. ജോസഫ് മാക്കോതക്കാട്ട്, കൗൺസിലർമാരായ രജനി മണി, അരിസ്‌റ്റോട്ടിൽ, ലിസി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റേഡിയോളജി റിസർച്ച് ആൻഡ് ഇമേജിംഗ് സയൻസസ് വിഭാഗം മേധാവി ഡോ. അമൽ ആന്റണി എന്നിവർ പങ്കെടുത്തു.