 
അങ്കമാലി: യുക്രെയിനിൽനിന്ന് സുരക്ഷിതമായി നാട്ടിലെത്താനായതിന്റെ ആശ്വാസത്തിലാണ് അങ്കമാലി സ്വദേശിനി വന്ദന നായർ. വന്ദനയോടൊപ്പം എറണാകുളം,തൃശൂർ,ആലപ്പുഴ,മലപ്പുറം ജില്ലകളിലുള്ള 10 പേരും സുരക്ഷിതമായി
വെള്ളിയാഴ്ച നാട്ടിലെത്തി. അങ്കമാലി കോതകുളങ്ങര മനോജ് വിഹാറിൽ മനോജിന്റെയും ശ്രീജയുടെയും മകളായ വന്ദന ബുക്കോവീനിയൻ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യർഥിനിയാണ്. വന്ദനയും സംഘവും സ്വന്തം ചെലവിലാണ് നാട്ടിലേയ്ക്ക് പോന്നത്. കീവ് വിമാനത്താവളത്തിൽ നിന്ന് ഖത്തർഎയർവേയ്‌സ് വിമാനത്തിൽ ദോഹയിലെത്തി അവിടെനിന്ന് ഡൽഹി വഴിയാണ് കൊച്ചിയിൽ
വന്നിറങ്ങിയത്. അലാം കേൾക്കുമ്പോൾ ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണെന്ന് സഹപാഠികൾ അറിയിച്ചതായി വന്ദന പറയുന്നു. അവിടെ നിന്നുള്ളവരെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ ഏർപ്പാടാക്കിയിട്ടുള്ള
വിമാനങ്ങളിൽ ബുക്കോവീനിയൻ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന മലയാളികളുമുണ്ട്.