കുറുപ്പംപടി : പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ മുടക്കുഴ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ് എ. പോൾ, വത്സ വേലായുധൻ, ഡോളി ബാബു, സോമി ബിജു, അനാമിക ശിവൻ, നിഷ സന്ദീപ്, മെഡിക്കൽ ഓഫീസർ ഡോ. രാജിക കുട്ടപ്പൻ, ഹെൽത്ത് ഇൻസ്പെക്ടർ ജിജി .പി .തോമസ്, ജെ.എച്ച്. ഐ സലിം ,നഴ്സ് ഇന്ദിര, പാരിക്ഷ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ പത്ത് കേന്ദ്രങ്ങളിൽ പൾസ് പോളിയോ തുള്ളിമരുന്നുകൾ വിതരണം ചെയ്തു.