
ഈ സംസ്ഥാന സമ്മേളനം പാർട്ടിക്ക് സുപ്രധാനമാണ്. എൽ.ഡി.എഫിന് ആദ്യമായി തുടർഭരണം ലഭിച്ച ശേഷമുള്ള സമ്മേളനമാണിത്. കണ്ണൂർ പാർട്ടി കോൺഗ്രസിൽ ഈ സമ്മേളന തീരുമാനങ്ങൾ അവതരിപ്പിക്കേണ്ടതാണ്. 1985- നു ശേഷം ഇപ്പോഴാണ് സംസ്ഥാന സമ്മേളനത്തിന് എറണാകുളം വേദിയാകുന്നത്. അതിനു ശേഷം പാർട്ടി പല പ്രതിസന്ധികളിലൂടെയും കടന്നുപോയി. പാർട്ടിയുടെയും സർക്കാരിന്റെയും യോജിച്ചുള്ള പ്രവർത്തനങ്ങളാണ് തുടർഭരണത്തിന് കാരണമായത്. ഐക്യത്തോടെയുള്ള പ്രവർത്തനം ഗുണം ചെയ്തു.
എറണാകുളം ജില്ലയിൽ പാർട്ടിക്ക് ഈ സമ്മേളനം ഉൗർജ്ജം പകരും. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജില്ലയിൽ പാർട്ടിക്ക് വലിയ നേട്ടങ്ങളുണ്ടാക്കാനായിട്ടില്ല. ലഭിച്ചത് അഞ്ചു സീറ്റുകൾ വീതം. അതിന് മാറ്റമുണ്ടാക്കാനാകും വിധം അണികളിൽ ഉൗർജ്ജം പകരാൻ എറണാകുളം സംസ്ഥാന സമ്മേളന വേദിയാകുന്നതിലൂടെ സാധിക്കും. അടുത്ത തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.
(സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, വ്യവസായമന്ത്രി)