മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ യു.പി സ്കൂൾ വിദ്യാർത്ഥികളുടെയും വനിതകളുടെയും താലൂക്ക് തല വായനാമത്സരം മൂവാറ്റുപുഴ എസ്.എൻ.ഡി.പി. ഹൈസ്കൂളിൽ ലൈബ്രറി കൗൺസിൽ ജില്ല ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ.ഉണ്ണി, ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, വൈസ് പ്രസിഡന്റ് പി.അർജ്ജനൻ മാസ്റ്റർ, എക്സിക്യൂട്ടീവ് അംഗങ്ങളായ വി.ടി. യോഹന്നാൻ, സിന്ധു ഉല്ലാസ് , ബി.എൻ. ബിജു, ചീഫ് ഇൻവിജിലേറ്റർമാരായ അനീഷ് പി.ചിറക്കൽ , കെ.എം.നൗഫൽ, എന്നിവർ സംസാരിച്ചു. ഇൻവിജിലേറ്റർമാരായ ബാബുപോൾ, അനിൽകുമാർ പെരുമ്പടവം, ദിവ്യ , സീതാദേവി എസ്.ആർ ,അരുൺകുമാർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ലൈബ്രറി തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവരാണ് താലൂക്ക് തല മത്സരത്തിൽ പങ്കെടുത്തത്. താലൂക്ക് തല മത്സരത്തിൽ വിജയികളാകുന്ന ആദ്യമൂന്നു സ്ഥാനക്കാർക്ക് യാഥാക്രമം 1500,1000,750 രൂപക്രമത്തിൽ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. കൂടാതെ ആദ്യ പത്തുവരെ സ്ഥാനം നേടി വിജയികളാകുന്നവർക്ക് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ജില്ലാതല വായനാമത്സരം മാർച്ച് 12ന് രാവിലെ 10ന് ഇടപ്പള്ളിയിൽ വച്ച് നടക്കും.