
സി.എൻ.മോഹനൻ
സ്വാഗതസംഘം കൺവീനർ, ജില്ലാ സെക്രട്ടറി
സി.പി.എം സംസ്ഥാന സമ്മേളനം ചേരുന്ന രാഷ്ട്രീയ സാഹചര്യം ഇന്ത്യൻ ജനതയെ സംബന്ധിച്ച് നിർണായകമായ സന്ധിയാണ്. സ്വാഭാവികമായും കണ്ണൂരിൽ ചേരുന്ന പാർട്ടി കോൺഗ്രസിൽ അതിൽ കേന്ദ്രീകരിച്ചാകും ചർച്ചകൾ സംഘടിപ്പിക്കുക.
ഇന്ത്യയിൽ ഏറ്റവും ശക്തമായ സി.പി.എം ഘടകം കേരളത്തിലേതാണ്. പിണറായി സർക്കാരിന്റെ തുടർഭരണം ആ സ്വാധീനം വ്യക്തമാക്കുന്നു. ദേശീയതലത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച് അവരുടെ അംഗീകാരം നേടി ജനങ്ങളുടെ പാർട്ടിയായി സി.പി.എമ്മിനെ മാറ്റിയെടുക്കാനുള്ള പ്രവർത്തനത്തിനാണ് ഉൗന്നൽ. ജനങ്ങളാണ് പാർട്ടിയുടെ നേതാവ് എന്ന സന്ദേശത്തിന്റെ പ്രാധാന്യം ഉൗട്ടിയുറപ്പിക്കാനുള്ള സംഘടനാ തീരുമാനം സംസ്ഥാന സമ്മേളനത്തിലുണ്ടാകും.