
മരട്: സേവാദൾ മരട് മണ്ഡലം കമ്മിറ്റി തെരുവോരങ്ങളിൽ ജീവിക്കുന്നവർക്കായി എല്ലാ ഞായറാഴ്ചകളിലും സംഘടിപ്പിക്കുന്ന 'വീട്ടിൽ നിന്ന് ഒരു പൊതിച്ചോറ്' എന്ന പദ്ധതി ഇന്നലെ മരട് കൊട്ടാരം കോൺഗ്രസ് ഭവനിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് മരട് മണ്ഡലം പ്രസിഡന്റും 16-ാം ഡിവിഷൻ കൗൺസിലറുമായ സിബി സേവ്യർ സേവാദൾ വോളണ്ടിയറായ അനൂപ് നാസറിന് പൊതിച്ചോറുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ഇ.വിജയൻ, സേവാദൾ തൃപ്പൂണിത്തുറ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിജു ആന്റണി, ഷിബു മരട്, ഷൈബിൻ പഴമഠത്തിൽ, സുനിത കുണ്ടന്നൂർ എന്നിവർ നേതൃത്വം നൽകി.