അങ്കമാലി :ചെറുകിട നാമമാത്ര കർഷകർക്ക് സൗജന്യ വൈദ്യുതി പദ്ധതിയുടെ ആനുകൂല്യം ഇനിമുതൽ ഡി.ബി.ടി സംവിധാനം മുഖേനയെ ലഭിക്കും. ഇതു സംബന്ധിച്ചുള്ള സർക്കാർ നടപടിക്രമങ്ങൾ അറിയിക്കുന്നതിനായി അങ്കമാലി കൃഷിഭവൻ പരിധിയിൽ വരുന്ന കാർഷിക സൗജന്യ വൈദ്യുതി പദ്ധതി ഗുണഭോക്താക്കളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 3 ന് നഗരസഭ കോൺഫ്രൻസ് ഹാളിൽ ചേരുമെന്ന് ചെയർമാൻ റെജി മാത്യു അറിയിച്ചു