അങ്കമാലി: സ്ത്രീവിമോചനത്തിന് ഏറ്റവും പ്രയോജകമാവുന്നത് മാർക്സിസം-ലെനിനിസം പ്രത്യയശാസ്ത്രമാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ അഭിപ്രായപ്പെട്ടു. കിടങ്ങൂർ വി.ടി. ഭട്ടതിരിപ്പാട് ഗ്രന്ഥശാല സംഘടിപ്പിച്ച "വനിതകളും നിയമവും " എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇപ്പോൾ പോലും വരുമാനം കുറഞ്ഞ മേഖലകളിലാണ് സ്ത്രീകൾക്ക് തൊഴിൽ കിട്ടുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിയമ നിർമ്മാണങ്ങളും രംഗത്തെ മാറ്റങ്ങളുമുണ്ടായത് സമൂഹത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സമരം ചെയ്തതിന്റെ ഫലമാണെന്നും അവർ പറഞ്ഞു.

തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. സി.എ. ലിൻസി മുഖ്യപ്രഭാഷണം നടത്തി. അങ്കമാലി ബ്ളോക്ക് പഞ്ചായത്ത് അംഗം സീലിയ വിന്നി ,ഗ്രന്ഥശാലാ സെക്രട്ടറി കെ.എൻ. വിഷ്ണു , ഡോ. കെ.എൻ. സംഗമേശൻ, പുഷ്പ രാഗേഷ് എന്നിവർ സംസാരിച്ചു