p

കൊച്ചി: ആദ്ധ്യാത്മികതയിലൂടെ നവകേരള സൃഷ്ടി എന്ന സന്ദേശവുമായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം സംഘടിപ്പിക്കുന്ന മഹാസമ്പർക്ക യജ്ഞത്തിന് നാളെ തുടക്കം. കലൂർ പാവക്കുളം ക്ഷേത്രത്തിൽ ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്ര മുഖ്യപുരോഹിതൻ റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും. വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അദ്ധ്യക്ഷത വഹിക്കും. ഹൈന്ദവ സംഘടനാ നേതാക്കളും സന്യാസിമാരും പങ്കെടുക്കുമെന്ന് സംസ്ഥാന പ്രചാർ പ്രമുഖ് എസ്. സഞ്ജയൻ അറിയിച്ചു.