df

ചോറ്റാനിക്കര: പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ മുളന്തുരുത്തി ബ്ലോക്കുതല ഉദ്‌ഘാടനം കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ നിർവ്വഹിച്ചു. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം ബഷീർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു പുത്യേത്തുമാലിൽ, പഞ്ചായത്തംഗം രാജൻ.പി, മെഡിക്കൽ ഓഫീസർ എൻ.എസ് സീന തുടങ്ങിയവർ സംബന്ധിച്ചു. മുളന്തുരുത്തി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇമ്മ്യൂണൈസേഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.