അങ്കമാലി :കറുകുറ്റി ഗ്രാമപഞ്ചായത്ത് പാവക്കാട്ടുകുന്നിൽ പൊതുശ്മശാനത്തിനായി വാങ്ങിയ 40 സെന്റ് ഭൂമിയിൽ ഉടൻ ആധുനിക ക്രിമറ്റോറിയം നിർമ്മിക്കണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി (പി.കെ.എസ്) കറുകുറ്റി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു പന്തയ്ക്കൽ സഹകരണ ബാങ്ക് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. ആർ. ശാലിനി ഉദ്ഘാടനം ചെയ്തു രാജൻ പേരാട്ട് അദ്ധ്യക്ഷനായി ഏരിയാ സെക്രട്ടറി കെ .കുട്ടപ്പൻ, ഏരിയാ കമ്മിറ്റി അംഗം പി. വി .ടോമി, ലോക്കൽ സെക്രട്ടറി കെ. കെ. ഗോപി എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി സെക്രട്ടറി കെ. ആർ .ബാബു, പ്രസിഡന്റ് രാജൻ പേരാട്ട്, ഖജാൻജി അജീഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു