
മട്ടാഞ്ചേരി: ലോക കുരുവി ദിനത്തിന് മുന്നോടിയായി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കുരുവികളുടെ സംരക്ഷണം ലക്ഷ്യംവച്ച് ജൈൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി കുരുവി മൺകൂടുകൾ നൽകി. വിദ്യാർത്ഥികളിൽ പറവസ്നേഹം വളർത്തുന്നതിനായി അവരുടെ വീടുകളിൽ സ്ഥാപിക്കുന്നതിനായാണ് കുരുവി മൺകൂടുകളും മൺകലങ്ങളും സൗജന്യമായി വിതരണം ചെയ്തത്. തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സി.ലിസി ചക്കാലക്കൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ജൈൻ ഫൗണ്ടേഷൻ ഡയറക്ടർ മുകേഷ് ജൈൻ അദ്ധ്യക്ഷത വഹിച്ചു. കവയത്രി സുൽഫത്ത് ബഷീർ, ഗുജറാത്തി എഴുത്തുകാരി പ്രതിമ ആഷർ എന്നിവർ കവിതകൾചൊല്ലി.