മൂവാറ്റുപുഴ: സംസ്ഥാന സർക്കാർനിദ്ദേശ പ്രകാരം ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യ കൃഷി പദ്ധതികളായ ജനകീയ മത്സ്യകൃഷി, പ്രധാൻമന്ത്രി മത്സ്യസമ്പാദ് യോചന തുടങ്ങിയ പദ്ധതികൾ പ്രകാരം മത്സ്യകൃഷി ചെയ്ത മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ പായിപ്ര, ആയവന ഗ്രാമപഞ്ചായത്തുകളിലെ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി . പായിപ്ര പുന്നോപ്പടിയിലെ മത്സ്യകർഷകനായ ഫൈസലിന്റെ 50-സെന്റ് വരുന്ന മത്സ്യകുളത്തിൽ വളർത്തി വരുന്ന ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപെട്ട മത്സ്യ വിളവെടുപ്പാണ് നടത്തിയത്. വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ, വി.ഇ.നാസർ, മുഹമ്മദ് ഷാഫി, എൻ.എം. നാസർ, സജി പായിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ആയവന ഗ്രാമപഞ്ചായത്തിലെ നീലനാൽ റെക്സി വർഗീസിന്റെ റീസർക്കുലേറ്ററി അക്വാപോണിക്സ് സിസ്റ്റത്തിലെ വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെഴ്സി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവാഗോ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടക്കോട്ട്, രഹ്ന സോബിൻ, എം.എസ്.ഭാസ്കരൻ, ജൂലി സുനിൽ, മിനി വിശ്വനാഥൻ, അനീഷ്.പി.കെ, അന്ന കുട്ടി മാത്യൂസ്, ജോളി ഉലഹന്നാൻ, ജയിംസ്.എം.ജോഷി, ജോസ് പൊട്ടമ്പുഴ തുടങ്ങിയവർ സംസാരിച്ചു. ഫിഷറീസ് ക -ഓർഡിനേറ്റർ ശ്യാംലാൽ.പി.എസ് പദ്ധതി വിശദീകരിച്ചു. അക്വാകൾച്ചർ പ്രമോട്ടർമാരായ ഷിബി ഐസക്ക്, ബിന്ദു പോൾ, അബിൻ പോൾ അബ്രാഹം എന്നിവർ നേതൃത്വം നൽകി.