ആലങ്ങാട്: ഇരവിപുരം ശ്രീമഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം നാളെ കൊവിഡ് മാനദണ്ഡമനുസരിച്ച് നടക്കും. ശിവരാത്രി തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി വി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും കാർമ്മികത്വത്തിൽ പഞ്ചഗവ്യം, നവകാഭിഷേകം, സഹസ്രകലശം, പ്രത്യേക ദീപാരാധന, ഭസ്മാഭിഷേകം, അഖണ്ഡനാമജപം എന്നിവ നടക്കും.