പെരുമ്പാവൂർ: ഒക്കൽ തുരുത്ത് ശ്രീനാരായന്ന ഗുരുദേവക്ഷേത്രോത്സവവും 28-മത് ഒക്കൽ മഹാശിവരാത്രിയും ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് ആറിന് താലം ഘോഷയാത്ര ഒക്കൽ ഗുരുദേവക്ഷേത്ര അങ്കണത്തിൽ നിന്നും ആരംഭിക്കും. തുടർന്ന് 7 മണിക്ക് സാംസ്‌കാരിക സമ്മേളനം, എട്ടിന് പ്രസാദ ഊട്ട്, രാത്രി 9 ന് കോമഡി ഷോ, മഹാ ശിവരാത്രി ദിനമായ മാർച്ച് ഒന്നിന് പുലർച്ചെ 5.30ന് ഗണപത്രി ഹോമം, രാവിലെ 8 മണിക്ക് ശിവലിംഗ പ്രതിഷ്ഠ, ഉച്ചയ്ക്ക് 12 ന് പ്രസാദ ഊട്ട് 'വൈകിട്ട് 6.30ന് ദീപാരാധന ദീപക്കാഴ്ച, രാത്രി 8 ന് ഗാനമേള, രാത്രി 12 മുതൽ ബലിതർപ്പണം ആരംഭിക്കും 'ഗുരുദേവക്ഷേത്രത്തിന്റെയും ഒക്കൽ എസ്.എൻ.ഡി.പി.ശാഖയുടെയും സഹകരണത്തോടെയാണ് ശിവരാത്രി ആഘോഷങ്ങൾ നടക്കുന്നത്. ചേരാനെല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി.ഷിബു മുഖ്യകാർമ്മികത്വം വഹിക്കും.