ആലങ്ങാട്: കരുമാല്ലൂർ വയോജന സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ നാളെ 3ന് കരുമാല്ലൂർ അംഗൻവാടിയിൽ കെ.പി.എ.സി. ലളിത, ലതാ മങ്കേഷ്‌കർ അനുസ്മരണം നടക്കും. വയോജന വേദി പ്രസിഡന്റ് വർക്കിച്ചൻ പി. മേനാച്ചേരി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കലാകായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ഗാനമേള സാംസ്‌കാരിക പ്രഭാഷണങ്ങൾ എന്നിവയുണ്ടാകും. വിവരങ്ങൾക്ക് ഫോൺ: 919744908282