പെരുമ്പാവൂർ: സംസ്ഥാനത്തെ മികച്ച തഹസിൽദാറായി തിരഞ്ഞെടുക്കപ്പെട്ട കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജിനെ സി.പി.ഐ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി പാർട്ടി നേതാക്കൾ താലൂക്ക് ഓഫീസിലെത്തി ആദരിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. റെജിമോൻ പൊന്നാട അണിയിച്ചു. നേതാക്കളായ സി.വി. ശശി, കെ.കെ. രാഘവൻ, പി.കെ. രാജീവൻ, രാജേഷ് കാവുങ്കൽ ,അഡ്വ. രമേശ് ചന്ദ്, എ.അലി കുഞ്ഞ് എന്നിവർ പങ്കെടുത്തു.