പെരുമ്പാവൂർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന പണിമുടക്ക് സമരം വിജയിപ്പിക്കുവാൻ സംയുക്ത സമരസമിതി പെരുമ്പാവൂർ മണ്ഡലം കൺവൻഷൻ തീരുമാനിച്ചു. കൺവൻഷൻ ഐ.എൻ.ടി. യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.ഇ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. എ. ഐ.ടി.യു.സി സെക്രട്ടറി രാജേഷ് കാവുങ്കൽ, കെ.എം. അൻവർ അലി, ആർ. സുകുമാരൻ , വി.പി. ഖാദർ, സി.വി. ജിന്ന, സി.വി. ശശി, അഡ്വ. രമേശ് ചന്ദ്, പി.പി. അവറാച്ചൻ , ടി.എൻ. സദാശിവൻ, വി.ഇ. റഹിം, എം.എസ്. ഇബ്രാഹിം, കെ.കെ. ചന്ദ്രൻ , ടി.സി. ജോയി, സംയുത്ത ട്രേഡ് യൂണിയൻ കൺവീനർ കെ.ഇ.നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.