കൊച്ചി: കമ്പനി സെക്രട്ടറി ഒഫ് ഇന്ത്യ കൊച്ചി ചാപ്റ്ററും വേൾഡ് ട്രേഡ് സെന്റർ കൊച്ചി ഓഫീസും സംയുക്തമായി സെബിയുടെ ഇൻസൈഡർ ട്രേഡ് റെഗുലേഷനിൽ വന്നിട്ടുള്ള പുതിയ മാറ്റങ്ങളെ സംബന്ധിച്ച് ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. സി.എസ്. അമിത് ഭാസിൽ ക്ലാസെടുത്തു. കൊച്ചി ചാപ്റ്റർ ചെയർമാൻ മിഥുൻ ബി. ഷേണായി അദ്ധ്യക്ഷനായി. കേരളത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള കമ്പനി സെക്രട്ടറിമാർ പങ്കെടുത്തു.