cpm-logo

 നേതാക്കൾ ഇന്നു മുതൽ എത്തും

 ഒരുക്കങ്ങൾ പൂർത്തിയാകുന്നു

 ഇന്ന് വൈകിട്ട് നാലിന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബോൾഗാട്ടിയിൽ

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളന വേദിയായ മറൈൻ ഡ്രൈവിലെ അഭിമന്യു നഗറിൽ ചരിത്രചിത്രശില്പ പ്രദർശനത്തിന് തുടക്കമായി.

പ്രശസ്ത സാഹിത്യകാരൻ എൻ.എസ് മാധവൻ ഉത്ഘാടനം നിർവഹിച്ചു.

പൊതുജനങ്ങൾക്കായി തുറക്കുന്ന ആദ്യത്തെ വേദിയാണ് പ്രദർശനം ഒരുക്കിയ അഭിമന്യു നഗർ.

ശെൽവരാജ്, (പുന്നപ്ര-വയലാർ) പ്രേമൻ കുഞ്ഞിമംഗലം (എ.കെ.ജി ) ശ്യാം (മാർക്‌സ് - എംഗൽസ്‌ലെനിൻ ) ശ്രീനിവാസൻ അടാട്ട് (പാലിയം സമരം), ശീലാൽ, ബിനേഷ്, ഹരി, റിനേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് ആറ് ദിവസം കൊണ്ട് ശില്പങ്ങൾ തയ്യാറാക്കിയത്.

കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി പി. രാജീവ്, സി.എൻ മോഹനൻ, എസ്. ശർമ്മ, സി.എം. ദിനേശ് മണി, കെ. ചന്ദ്രൻ പിള്ള, കടന്നപ്പള്ളി രാമചന്ദ്രൻ, അഡ്വ. എം.സ്വരാജ്, സി.ബി. ദേവദർശനൻ, പി.ആർ മുരളീധരൻ മേയർ അഡ്വ എ. അനിൽകുമാർ, കെ.എൻ. ഗോപിനാഥ്, ടി.വി അനിത, അഡ്വ. എ. അരുൺകുമാർ, അഡ്വ. വി സലിം എന്നിവർ പങ്കെടുത്തു.

 ചരിത്ര പുരുഷന്മാരുടെ പ്രസംഗങ്ങൾ

ഇ.എം.എസ് ലെനിൻ, എ.കെ.ജി തുടങ്ങിയ ജനനേതാക്കളുടെ പ്രസംഗങ്ങളും പ്രദർശന നഗരിയിൽ തുടർച്ചയായി മുഴങ്ങുന്നുണ്ട്.

 അഭിമന്യു നഗർ കലാകേന്ദ്രം

സമ്മേളന വേദിയിലെ അഭിമന്യു നഗറിൽ ഇന്നലെ മുതൽ ആറ് ദിവസവും കലാപരിപാടികളും സെമിനാറുകളും അരങ്ങേറും. ചരിത്ര ചിത്രപ്രദർശനമാണ് ഇന്നു തുടരുക.

 ഒന്നാം തിയതി വൈകിട്ട് അഞ്ചുമുതൽ സെബി നായരമ്പലവും കലാഭവൻ സാബുവും വിപ്ളവ ഗാനങ്ങൾ അവതരിപ്പിക്കും. 7മുതൽ കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം. ഏറെക്കാലത്തിന് ശേഷമായതിനാൽ പ്രത്യേകം റിഹേഴ്സൽ നടത്തിയാണ് നാടകം അരങ്ങിലെത്തിക്കുന്നത്.

 മാർച്ച് രണ്ടിന് ഭരണഘടന, ഫെഡറലിസം, മതനിരപേക്ഷത: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന സെമിനാർ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. 6.30ന് പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ദ്ധൻ രാജേഷ് ചേർത്തലയും ബിജു മല്ലാരിയും അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീതം. 7.30ന് വില്യം ഷേക്സ്പിയറിന്റെ ജീവിതം പറയുന്ന തിരുവനന്തപുരം സൗപർണികയുടെ നാടകം ഇതിഹാസം.

 മാർച്ച് മൂന്നിന് വൈകിട്ട് 5ന് സാംസ്കാരിക സംഗമം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. 6.30ന് വയലിൻ കച്ചേരി. 7.30ന് എ.കെ.ജിയുടെ ജീവിതം ആവിഷ്കരിക്കുന്ന ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസിന്റെ നൃത്തശില്പം. 8.30ന് ഇടക്കൊച്ചി സലിംകുമാറിന്റെ കഥാപ്രസംഗം നോത്രദാമിലെ കൂനൻ.

 പോളിറ്റ് ബ്യൂറോ പ്രതിനിധികൾ

സംസ്ഥാന സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൂടാതെ പോളിറ്റ് ബ്യൂറോ പ്രതിനിധികളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എസ്.രാമചന്ദ്രൻ പിള്ള, ബൃന്ദ കാരാട്ട്, എം.എ.ബേബി, ജി.രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.