
കൊച്ചി: ജില്ലയിൽ ആശ്വാസമായി കൊവിഡ് കണക്ക്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 500ന് മുകളിൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇന്നലെ 393 കൊവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ സമ്പർക്കം വഴി 355 പേർക്കാണ് രോഗം. ഉറവിടമറിയാത്തവർ 34 പേർക്കും നാല് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ 881പേർ രോഗമുക്തി നേടി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5080 ആണ്. ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 7781 ആണ്.
വാക്സിനേഷൻ സ്റ്റാറ്റസ്
ജില്ലയിൽ ഇന്നലെ 236 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 30 ആദ്യ ഡോസും 199 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 218 ഡോസും 18 ഡോസ് കൊവാക്‌സിനുമാണ് വിതരണം ചെയ്തത്. ആരോഗ്യപ്രവർത്തകർ മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 7 ഡോസ് വാക്‌സിനും വിതരണം ചെയ്തു. ആകെ 94756 ഡോസ് മുൻകരുതൽ ഡോസ് നൽകി. ജില്ലയിൽ ഇതുവരെ 5980567 ഡോസ് വാക്‌സിനാണ് നൽകിയത്. 3210353 ആദ്യ ഡോസ് വാക്‌സിനും 2675458 സെക്കൻഡ് ഡോസ് വാക്‌സിനും നൽകി. ഇതിൽ 5204644 ഡോസ് കൊവിഷീൽഡും 759198 ഡോസ് കൊവാക്‌സിനും 16725 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ്.