വൈപ്പിൻ: സാമൂഹ്യ പരിഷ്‌കർത്താവ് സഹോദരൻ അയ്യപ്പന്റെ 54-ാംചരമ വാർഷിക ദിനാചരണം സഹോദരൻ സ്മാരക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മദേശമായ ചെറായിയിൽ നടക്കും. മാർച്ച് 6 ന് വൈകീട്ട് 4ന് സഹോദരൻ അയ്യപ്പൻ സ്മാരക ഓഡിറ്റോറിയത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി എസ്.ശർമ്മ മുഖ്യാതിഥിയാവും. സത്യാനന്തരകാലം വിമർശാവ ബോധത്തിന്റെ വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ പ്രഭാഷണം നടത്തും.