കോതമംഗലം :നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ ഇളംബ്ര പാടശേഖരത്ത് കുടുംബശ്രീ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയ നെൽ കൃഷി കൊയ്ത്തുത്സവവും പച്ചക്കറി കൃഷിയുടെ വിളവെടുപ്പും നടത്തി.

എട്ടാംവാർഡ് അംഗം കെ.കെ. നാസർ കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വി.ഇ ഒ സിജു തങ്കപ്പൻ, വാർഡ് അംഗം ബീന ബാലചന്ദ്രൻ ,അനൂപ് തങ്കപ്പൻ താഹിറ സുധീർ ,സിനി,ഉഷ വാസു ,കുടുബശ്രി പ്രവർത്തകർ തുടങ്ങിയവർ കൊയ്ത്തുഉത്സവത്തിന് നേതൃത്വം നൽകി