വൈപ്പിൻ : നെടുങ്ങാട് മെയിൻ റോഡും പള്ളിപ്പാലവുമായി ബന്ധിപ്പിക്കുന്ന നെടുങ്ങാട് പള്ളിക്ക് തെക്കുഭാഗത്ത് പുനർനിർമ്മിച്ച സെന്റ് അഗസ്റ്റിൻ റോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ജി. ഡോണോ ഉദ്ഘാടനം ചെയ്തു. നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അദ്ധ്യക്ഷയായി. ഫാ. സിബി പുത്തൻപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജിജി വിൻസെന്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ്, വാർഡ് അംഗം കെ. വി. ഷിനു, താര കൃഷ്ണ, എൻ. ജെ. പയസ്, എൻ. എ. തോമസ് തുടങ്ങിയവർ സംസാരിച്ചു. കോൺട്രാക്ടർ ജോസഫ് താന്നിപ്പിള്ളിക്ക് പി. വി. നോബിമോൻ ഉപഹാരം നൽകി.