വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം ഹൈസ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന ദിശ കെ.പി.എം.എച്ച്.എസ് വാർഷികം നടത്തി. ചെയർമാൻ കെ.ജെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇ.കെ.സലിഹരൻ, കൺവീനർ വിനോദ് കാരോളി, ട്രഷറർ ഷിബു ചക്കാട്ടി എന്നിവർ പ്രസംഗിച്ചു. കൊവിഡ് കാലത്ത് ചികിത്സാസഹായവും മറ്റ് സഹായങ്ങളുമായി മൂന്ന്‌ ലക്ഷംരൂപ ചെലവഴിച്ചതായി ഭാരവാഹികൾ പറഞ്ഞു. ഭാരവാഹികളായി കെ.കെ.ഷാനവാസ് (ചെയർമാൻ), എം.ടി.വിനിൽ (വൈസ് ചെയർമാൻ), ഐ.എൻ.സോമസുന്ദരൻ (കൺവീനർ), കെ.ബി.ബീൻ (ജോയിന്റ് കൺവീനർ), ഷിബുചക്കാട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.