പറവൂർ: ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംയുക്ത സമരസമിതിയായ ആക്ഷൻ കൗൺസിലിന്റെ പറവൂർ താലൂക്ക് കൺവെൻഷൻ നടത്തി. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡൈനൂസ് തോമസ് ഉദ്ഘാടനം ചെയ്തു. എൻ.സി. ഹോച്ച്മിൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ബോബിനാഥ്, ജിജി തോമസ്, വി.ബി. വിനോദ് കുമാർ, പി.എം. ഷൈനി, പി.ജി. ആൻറണി എന്നിവർ സംസാരിച്ചു.