പറവൂർ: ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ഇൻഡസ് ഇൻഡ് ബാങ്ക്, സി.ഐ.ഐ ഫൗണ്ടേഷന്റെയും സഹകരണത്തോടെ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്കായി സൗജന്യ വാക്സിനേഷൻ നൽകി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ 712 കുട്ടികൾക്കായി കൊവാക്‌സിനാണ് നൽകിയത്. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, പറവൂ‌ർ ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ, പ്രിൻസിപ്പൽ ജാസ്മിൻ, ഹെഡ്മിസ്ട്രസ് ദീപ്തി, പി.ടി.എ. പ്രസിഡന്റ് ഇന്ദു അമൃതരാജ്, വൈസ് പ്രസിഡന്റ് ജലീൽ, ശ്യംലാൽ, ജേക്കബ്, ‌ഡോ. ആൽവിൻ, സജിത എന്നിവർ പങ്കെടുത്തു.