പറവൂർ: സി.പി.എം സംസ്ഥാന സമ്മേളത്തിന്റെ പ്രചരണാർത്ഥം ഓട്ടോ - ടാക്സി വർക്കേഴ്സ് ഫെഡറേഷൻ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി. സി.ഐ.ടി.യു ജില്ലാവൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഫ്ലാഗ് ഒഫ് ചെയ്തു. പി.ആർ. പ്രസാദ്, സി.ആർ. ബാബു, കെ.ഇ. രാമകൃഷ്ണൻ, കെ.ജെ. ഹരിലാൽ എന്നിവർ നേതൃത്വം നൽകി.