kasntsa
കേരള എയ്ഡ്സ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 58 - മത് ജില്ലാ സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഹയർസെക്കൻഡറി സ്കൂളുകളിലെ അനദ്ധ്യാപകരുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്നും എയ്ഡഡ് മേഖലയിലെ അനദ്ധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശ്രമിക്കുമെന്നും ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പ്രദീപ് അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.വി. മധു ചാരിറ്റിഫണ്ട് വിതരണവും ട്രഷറർ അജി കുര്യൻ വിദ്യാഭ്യാസ സെമിനാറിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ആലുവ വിദ്യാഭ്യാസ ജില്ലാ സീനിയർ സൂപ്രണ്ട് അനിൽ രാജൻ വിദ്യാഭ്യാസ സെമിനാറിന് നേത്യത്വം നൽകി. തുടർന്ന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഷീൽഡും കാഷ് അവാർഡും വിരമിച്ചവർക്ക് ഉപഹാരങ്ങളും എം.എൽ.എ വിതരണം ചെയ്തു.

മൂവാറ്റുപുഴ ഡി.ഇ.ഒ ആർ.വിജയ, ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി കെ.വി. ബാബു, ജില്ലാ സെക്രട്ടറി പി.എം. ബിനു , ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷിബി മാത്യു, സുരേഷ് വി.എസ്, ഷാജി സി .ജോൺ, സജു കെ.പി, ജോസ് വാഴയിൽ, നൈജോ ജോസ്, ദീപുകുമാർ എം, സനൂപ്, ജോസഫ് എം.ജെ, റെജി ജോസ്, അജി കെ ജേക്കബ്, ജോണി ടി.കെ, അനുമോൾ കെ.ജി, ജോളികുര്യൻ, സ്മിത. എസ്, ഹരികുമാർ, സുബി ചാക്കോ, സിജു ഏലിയാസ്, ജോസ് പി.എസ്, ഷിബു കെ. ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികളായി വി.എസ്. സുരേഷ് (പ്രസിഡന്റ്), പി.എം. ബിനു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.