
കളമശേരി: കനിവ് പാലിയേറ്റീവിന്റെ ആംബുലൻസ് മന്ത്രി പി.രാജീവ് ഫ്ളാഗ്ഓഫ് ചെയ്തു. നിർദ്ധന കിടപ്പുരോഗികൾക്ക് വിദഗ്ദ്ധ പരിചരണവും മരുന്നും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കളമശേരി ഏരിയ പരിധിയിലേക്ക് ഒരു ആംബുലൻസ് കൂടി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കനിവ് പാലിയേറ്റീവ് കെയറിന് വേണ്ടി ഫാ.ആന്റണി രൂപകല്പന ചെയ്ത വെബ്സൈറ്റ് മന്ത്രി സ്വിച്ച് ഓൺ ചെയ്തു. ഉദ്ഘാടനശേഷം ഡോ.മാത്യൂസ് നമ്പേലിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ നടത്തിയ കിടപ്പുരോഗീസന്ദർശനത്തിൽ മന്ത്രിയും പങ്കെടുത്തു. കളമശേരി ബി.ടി.ആർ കവലയിൽ നടന്ന ചടങ്ങിൽ കനിവ് പ്രസിഡന്റ് കെ.ബി വർഗീസ്, ഡോ.മാത്യൂസ് നമ്പേലിൽ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.എം ശശി, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ കനിവ് കെയർ സെക്രട്ടറി പി.എം. മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.