കോലഞ്ചേരി: മഴുവന്നൂർ എസ്.എൻ.ഡി.പി ശാഖയുടെ മന്ദിരോദ്ഘാടനവും ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും ആറാംതീയതി നടക്കും. രാവിലെ 7.15ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമചൈതന്യ സ്വാമി ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടത്തും. ശ്രീനാരായണ വൈദികയോഗം വൈസ് പ്രസിഡന്റ് കാരുമാത്ര സുനിൽകുമാർ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. 11ന് എസ്.എൻ.ഡി.പി. യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ ശാഖാമന്ദിരം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻറ് എം.എൻ. പ്രഭാകരൻ അദ്ധ്യക്ഷനാകും. യൂണിയൻ കൺവീനർ സജിത്ത് നാരായണൻ മുഖ്യപ്രഭാഷണം നടത്തും.

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗം എം.എ. രാജു, ശാഖാ സെക്രട്ടറി പി.എൻ. സന്തോഷ്, വൈസ് പ്രസിഡന്റ് കെ.എസ്. മോഹനൻ, എ.വി. അശോകൻ, ഇ.എം. ഹരിദാസ്, ഇ.എസ്. സുരേഷ്‌കുമാർ, സി.കെ. ഷാജി, ഇ.പി. സദാശിവൻ, സി.എസ്. സുരേന്ദ്രൻ, എ.ആർ. അർജുനൻ, ബിന്ദു സുകുമാരൻ, അമൽ സുരേഷ്, കെ.ആർ. രാജൻ, നീതു പി. ജോർജ്, എ.ടി. ശ്രീകാന്ത്, രശ്മി മോഹൻ, പ്രീതി രാജേഷ്, നിമിഷ ദിനിൽ, ലളിത കൃഷ്ണൻകുട്ടി, വി.കെ. സുകുമാരൻ തുടങ്ങിയവർ സംസാരിക്കും.