വൈപ്പിൻ: സ്വാതന്ത്ര്യ സമരസേനാനികൾക്ക് ആദരമർപ്പിക്കാനായി ഏപ്രിലിൽ മൗണ്ട് എവറസ്റ്റ് എക്‌സ്‌പീഡിഷൻ നടത്തുന്നു. ഷേക്ക് ഹസൻ ഖാൻ ആണ് എവറസ്‌റ്റിൽ ചിത്രപ്രദർശനത്തിന് ഒരുങ്ങുന്നത്. പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് എൻട്രികൾ അയക്കാം.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും സ്വാതന്ത്ര്യ സമരനായകരും എന്ന വിഷയത്തിലാകണം ചിത്രം. ഓരോ ജില്ലയിൽ നിന്ന് ഓരോ ചിത്രവും കേരളത്തിന് വെളിയിൽ നിന്ന് ഒരുചിത്രവും തിരഞ്ഞെടുക്കും. എ3 വലുപ്പത്തിൽ ആയിരിക്കണം. എൻട്രികൾ മാർച്ച് 15 വരെ അയക്കാം. ചിത്രകാരൻ സി.കെ.വിശ്വനാഥൻ നയിക്കുന്ന വിദഗ്ദ്ധ സമിതി ചിത്രങ്ങൾ തിരഞ്ഞെടുക്കും. ഫോൺ: 9895130140