വൈപ്പിൻ: 2022- 2024 വർഷത്തേക്കുള്ള ചെറായി വിജ്ഞാനവർദ്ധിനിസഭ ഭരണസമിതി തിരഞ്ഞെടുപ്പ് ഏപ്രിൽ 24ന് നടത്തുന്നതിന് ഭരണസമിതി തീരുമാനിച്ചു. വി.വി സഭ സംയുക്ത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ് ആലോചനായോഗം മുൻപ്രസിഡന്റ് കെ.കെ. പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടി. മുൻ സഭാസെക്രട്ടറിമാരായ കെ.പി. ഗോപാലകൃഷ്ണൻ, ടി.എസ്. വേണുഗോപാൽ, കെ.എ. ആരോമലുണ്ണി എന്നിവർ സംസാരിച്ചു. മത്സരിക്കുന്നതിന് പാനൽ തയ്യാറാക്കാൻ കെ.കെ. പരമേശ്വരൻ, വികാസ് മാളിയേക്കൽ, ബെൻസീർ കെ.രാജ്, കെ.എ. രാഘവൻ, പി.കെ. സണ്ണി എന്നിവരെ ചുമതലപ്പെടുത്തി.