കുറുപ്പംപടി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 28, 29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിന് പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ സംയുക്ത ട്രേഡ് യൂണിയൻ പഞ്ചായത്തുതല കൺവെൻഷനുകൾ ആരംഭിച്ചു.
വെങ്ങോല പഞ്ചായത്തുതല കൺവെൻഷൻ വെങ്ങോല സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു പഞ്ചായത്ത് സെക്രട്ടറി കെ.ബി. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സി.വി. മുഹമ്മദലി റിപ്പോർട്ട് അവതരപ്പിച്ചു. ടി.എൻ. സദാശിവൻ, കെ.ആർ. സുകുമാരൻ, കെ.എം. മാഹിൻകുട്ടി, കെ.എൻ. രാമകൃഷ്ണൻ, കെ.എ. മുഹമ്മദ്, എം.പി. സാജു, അലി മൊയ്തീൻ, സുലൈമാൻ പോഞ്ഞാശേരി, സിദ്ധിക്ക് പുളിയാമ്പിളി എന്നിവർ പ്രസംഗിച്ചു. 17ന് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ വാഹന പ്രചരണജാഥയ്ക്ക് പെരുമ്പാവൂരിൽ സ്വീകരണം നൽകും.
രായമംഗലം പഞ്ചായത്ത് കൺവെൻഷൻ പുല്ലുവഴി പി.കെ.വി സ്മാരകത്തിൽ ചേർന്നു. എ.ഐ.ടി. യു.സി പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. രമേഷ് ചന്ദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് എം.എം. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.ജി. ശ്രീകുമാർ, ആർ. സുകുമാരൻ, ടി.എൻ. സദാശിവൻ, രാജേഷ് കാവുങ്കൽ, എൻ. പ്രസാദ്, ടി.സി. ജോയി, കെ.എ. മൈതീൻപിള്ള, ബിന്ദു ഗോപാലകൃഷ്ണൻ, കെ.വി. ഷാജി, പി.ജി. ചെല്ലപ്പൻ, കെ.എം. ബാബു എന്നിവർ സംസാരിച്ചു.