അങ്കമാലി: തുറവൂർ പത്താംവാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. ആലുവ ഡോ. ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് കിടങ്ങൂർ ശ്രീഭദ്ര സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്തു. മെമ്പർ എം.എസ്. ശ്രീകാന്ത് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സീലിയ വിന്നി, തുറവൂർ സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം.എസ്. രതീഷ്, എ.ഡി.എസ് സെക്രട്ടറി സ്മിത ജയൻ, ആശ വർക്കർ ജിജി റജി തുടങ്ങിയവർ പ്രസംഗിച്ചു.