കളമശേരി: സർവകലാശാലാ ജീവനക്കാരുടെ പെൻഷൻ സംവിധാനം അട്ടിമറിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് സർവകലാശാല പെൻഷനേഴ്സ് ഫോറം രൂപീകരണ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കാനും കുസാറ്റിൽ നടന്ന യോഗം തീരുമാനിച്ചു.
പ്രൊഫ.എൻ.ചന്ദ്രമോഹൻകുമാർ അദ്ധ്യക്ഷനായി. ആർ.രാമചന്ദ്രൻ, പി.അശോകൻ, എൻ.ശശിധരൻ നായർ, ജി.സുരേന്ദ്രനാഥ്, വി.സ്റ്റാലിൻ, കെ. മോഹനചന്ദ്രൻ, കെ.ഷറഫുദ്ദീൻ, കെ.മോഹനകുമാർ, ബി.ഷിറാസ്, സുധീർചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി എൻ.ചന്ദ്രമോഹൻ കുമാർ (പ്രസിഡന്റ്), കെ.ഷറഫുദ്ദീൻ (ജനറൽ സെക്രട്ടറി), കെ.മോഹൻകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.