ആലങ്ങാട്: കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ മുത്തപ്പന്മാർക്കും ഉപാസന മൂർത്തികൾക്കും ശാക്തേയകലശപൂജ നാളെ നടക്കും. രാത്രി 7ന് വിശേഷാൽ ദീപാരാധനക്കുശേഷം മേൽശാന്തി രാഗേഷിന്റെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടക്കും. തുടർന്ന് പ്രസാദവിതരണം.