marchant
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കറുകുറ്റി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ലൈസൻസ് അദാലത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതി ശശികുമാർ നിർവഹിക്കുന്നു

അങ്കമാലി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കറുകുറ്റി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ലൈസൻസ് അദാലത്ത് സംഘടിപ്പിച്ചു. കറുകുറ്റി വ്യാപാരഭവനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. കറുകുറ്റി, എടക്കുന്ന്, പാലിശേരി എന്നീ സ്ഥലങ്ങളിലാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്.

കറുകുറ്റി യൂണിറ്റ് പ്രസിഡന്റ് തൊമ്മി പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോജി പീറ്റർ, ഭാരവാഹികളായ ഷാജു വി. തെക്കേക്കര, ഷാജു എം.ഡി, അശ്വിൻ കൃഷ്ണകുമാർ, റീന കുര്യൻ എന്നിവർ പ്രസംഗിച്ചു.