ആലങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മനയ്ക്കപ്പടി ക്ഷീരസഹകരണ സംഘത്തിൽ നടന്ന പാൽ ഗുണമേന്മാ ബോധവത്കരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. മനയ്ക്കപ്പടി സംഘം പ്രസിഡന്റ് അഡ്വ. ഈശാനൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗങ്ങ കമ്മിറ്റി ചെയർപേഴ്സൺമാരായ ജയശ്രീ ഗോപീകൃഷ്ണൻ, ട്രീസാ മോളി, അംഗം അനിൽകുമാർ, പഞ്ചായത്ത് അംഗം കെ.എം. ലൈജു, ഡയറിഫാം ഇൻസ്പെക്ടർ ഹേമലത എന്നിവർ പങ്കെടുത്തു. ക്വാളിറ്റി കൺട്രോൾ ഓഫീസർ ബെറ്റി ജോഷ ക്ലാസെടുത്തു.