science

തോപ്പുംപടി: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് കരുവേലിപ്പടി ടാഗോർ ലൈബ്രറിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം മേഖലയും ചേർന്ന് വിദ്യാർത്ഥികൾക്കായി 'ശാസ്ത്ര ബോധം നിത്യജീവിതത്തിൽ" എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ടാഗോർ ലൈബ്രറി സെക്രട്ടറി സി.എസ്.ജോസഫ് അദ്ധ്യക്ഷനായി. ടാഗോർ ബാലവേദി സെക്രട്ടറി പൂർണേന്ദു പി. കുമാർ സ്വാഗതം പറഞ്ഞു. ഐ.എസ്.ആർ.ഒ. മുൻ ഉദ്യോഗസ്ഥനും പരിഷത്ത് എറണാകുളം മേഖലാ പ്രസിഡന്റുമായ സി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുറീക്ക ശാസ്ത്ര മാസിക എഡിറ്റർ മീരാബായ് ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ലൂക്ക ഓൺലൈൻ ശാസ്ത്ര മാസിക എഡിറ്റർ ഡോ.എൻ.ഷാജി, പരിഷത്ത് എറണാകുളം മേഖലാ സെക്രട്ടറി ജലജ ടീച്ചർ, ഫിദ ഫാത്തിമ, മുഹമ്മദ് ഫയാസ് എന്നിവർ സംസാരിച്ചു. 96 കുട്ടികൾ പങ്കെടുത്തു.