ചോറ്റാനിക്കര: കണയന്നൂർ മഹാദേവക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ സഹസ്രകലശത്തോടനുബന്ധിച്ച് നടന്ന ഭദ്രദീപ പ്രകാശനം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ നിർവഹിച്ചു. ക്ഷേത്രം ട്രസ്റ്റി പള്ളിപ്പുറത്തുമന നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായി. ഹൈക്കോടതി ജസ്റ്റിസ് ഹരിലാൽ മുഖ്യാതിഥിയായി. തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി.