കോലഞ്ചേരി: നാലാം ക്ലാസിൽ എൽ.എസ്.എസ് സ്‌കോളർഷിപ്പ് എഴുതുന്ന കുട്ടികൾക്കായി കോലഞ്ചേരി ടീച്ചേഴ്‌സ് ക്ളബ് വൈറ്റ് പേപ്പർ എന്ന പേരിൽ തയ്യാറാക്കിയ മൊഡ്യൂളുകൾ ഐരാപുരം സെന്റ് പോൾസ് ഗവ. എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷൈജി മർക്കോസ് പ്രകാശിപ്പിച്ചു. ടീച്ചേഴ്‌സ് ക്ലെബ് അക്കാഡമിക് കോ ഓർഡിനേറ്റർ കെ.വി. എൽദോ അദ്ധ്യക്ഷനായി. കെ.എം. നൗഫൽ, ടി. ശിവപ്രസാദ്, ടി.എസ്. അനുഷ എന്നിവരുടെ നേതൃത്വത്തിലാണ് മൊഡ്യൂളുകൾ തയ്യാറാക്കിയത്. ഫോൺ: 9744542175.