മുളന്തുരുത്തി: കോൺഗ്രസ് നേതാവ് ടി.വി. ഏലിയാസ് അനുസ്മരണം മുളന്തുരുത്തിയിൽ കെ.പി.സി.സി നിർവാഹക സമിതിയംഗം ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വേണു മുളന്തുരുത്തി അദ്ധ്യക്ഷത വഹിച്ചു. റീസ് പുത്തൻവീട്ടിൽ, സാബു കെ. ജേക്കബ്, കെ.എ. ജോഷി, ഫാ.ഒ.പി വർഗീസ്, ഫാ.ടി.പി ഏലിയാസ് എന്നിവർ സംസാരിച്ചു.